Sunday, October 4, 2026

കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് കൂടിയാണ് ഇയാള്‍.

ഓണാഘോഷത്തിനിടെ ഇയാൾ കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിയെ തുടർന്ന് എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന പ്രതി കാസര്‍കോട് ആണൂരില്‍ വച്ചാണ് പോലീസ് പിടിയിലായത്.

പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പോലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി വൈകിപ്പിക്കുകയാണെന്നായിരുന്നു ആരോപണം. തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles