ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതം വന്‍ തോല്‍വിയിലേക്ക്. മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തിലാണ് അര്‍ച്ച മത്സരിച്ചത്. അർച്ചനയ്ക്ക് ഇതുവരെ 270 വോട്ടുകളാണ് ലഭിച്ചത്. സിറ്റിങ് എംഎല്‍എയും ബിജെപി (BJP) സ്ഥാനാര്‍ഥിയുമായ ദിനേഷ് ഖതിക് 20,438 വോട്ടുകള്‍ക്ക് മുന്നിലാണ്.

മുന്‍ മിസ് ബിക്കിനി വിജയിയായ അര്‍ച്ചന ഗൗതമിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. ഒരു ബിക്കിനി മോഡലിനെ സ്ഥാനാര്‍ഥിയാക്കുക വഴി ഹിന്ദുക്കളുടേയും ജൈനരുടേയും പുണ്യ ഭൂമിയായ ഹസ്തിനപുരത്ത് അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

2014ൽ മിസ് ഉത്തർപ്രദേശായി തെരഞ്ഞെടുക്കപ്പെട്ട അർച്ചന 2018ൽ മിസ് ബിക്കിനിയായി തെരഞ്ഞെടുക്കപ്പെട്ടു. മിസ് കോസ്‌മോ 2018, മിസ് ടാലന്റ് 2018 ടൈറ്റിലുകളും നേടിയിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ‘ഗ്രേറ്റ് ഗ്രാൻഡ് മസ്തി’ എന്ന സിനിമയിലൂടെയാണ് അർച്ചന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹസീന പാർക്കർ (2017), ബാരാത് കമ്പനി (2017), ജംഗ്ഷൻ വാരണാസി (2019) എന്നീ സിനിമികളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിമും അവർ അഭിനയിച്ചു.

