Saturday, December 27, 2025

ബിനോയ് കോടിയേരി മുംബൈയിലെത്തിയതായി സൂചന; കോടതി നിർദേശപ്രകാരം ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച

മുംബൈ: യുവതി നൽകിയ പീഡന പരാതിയില്‍ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈയിലെത്തിയതായി സൂചന. ജാമ്യ വ്യവസ്ഥയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി ഇന്ന് ഓഷിവാര സ്റ്റേഷനിൽ പോകുമെന്നാണ് വിവരം. കോടതി നിർദേശപ്രകാരം തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടത്.

പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധയുമായി ബിനോയ് സഹകരിക്കണമെന്നും കോടതിയുടെ ഉത്തരവുണ്ട്. കേസിൽ ബിനോയിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചു.

Related Articles

Latest Articles