Sunday, May 19, 2024
spot_img

തുടക്കം തന്നെ പാളി ; ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാനായില്ല ; സാങ്കേതിക പ്രശ്നം പരിഹരിക്കും, സമയം നീട്ടി സർക്കാർ

ബയോമെട്രിക് പഞ്ചിംഗ് ഇന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല. പഞ്ചിംഗ് സംവിധാനം സജ്ജമാക്കാൻ സമയം നീട്ടി സർക്കാർ. ഇന്നുമുതൽ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ പഞ്ചിംഗ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കുമെന്നു അറിയിച്ചു.. ഇതിനുള്ള നടപടിക്രമങ്ങൾ ഈ മാസംതന്നെ പൂർത്തിയാക്കും.

ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയത്. ഹാജർ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Related Articles

Latest Articles