Friday, October 9, 2026

ഈ വർഷം ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങൽ സാമ്പത്തിക മാന്ദ്യം നേരിടും ; ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ, ചൈനയിലെ കൊവിഡ് തരംഗം ചൈനീസ് സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കും

ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളെയും ഈ വർഷം സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി നേരിട്ടേക്കും.

കഴിഞ്ഞ വർഷങ്ങളേക്കാൾ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. . അമേരിക്ക. യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിൽ സാമ്പത്തിക രംഗം പതിയെ മന്ദഗതിയിലായി തുടങ്ങിയെന്നും ഇതിനെ തുടർന്ന് മറ്റ് രാജ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുമെന്നും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി.ചൈനയിലെ കോവിഡ് വ്യാപനം ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും അവർ പറഞ്ഞു. .

Related Articles

Latest Articles