Tuesday, May 21, 2024
spot_img

പക്ഷിപ്പനി ; അഴൂർ പഞ്ചായത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും, റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ടീമിന് നേതൃത്വം നൽകി

തിരുവനതപുരം : അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നു മുതൽ പക്ഷികളെ കൊന്നു തുടങ്ങും. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികൾ, കോഴി, താറാവ് ഉൾപ്പെടെയുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. പക്ഷികളെ കൊന്നൊടുക്കുന്നത് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള ടീമാണ്. ഇതിനുള്ള നഷ്ടപരിഹാരം കർഷകർക്ക് നല്കാൻ ഇന്നലെ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഇതിന്റെ ആദ്യ ഘട്ടത്തിൽ 2000 താറാവിനെയും കോഴിയെയും കൊന്നൊടുക്കും. അഴൂർ ഗ്രാമപഞ്ചായത്തിലെ കോഴി, താറാവ്,വളർത്തു പക്ഷികൾ എന്നിവയെ കൊന്ന് മുട്ട, ഇറച്ചി, കാഷ്ഠം തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കും. നടപടിയിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles