തിരുവനന്തപുരം: വേനൽച്ചൂടിനെ പ്രതിരോധിക്കാനാകാതെ നൂറുകണക്കിന് പറവകളാണ് ഓരോ വേനൽക്കാലത്തും ചത്തൊടുങ്ങുന്നത്. മനുഷ്യന്റെ ഒരൽപ്പം കരുതലുണ്ടെങ്കിൽ ഇവയിൽ നല്ലൊരു വിഭാഗത്തിന്റെ ജീവൻ രക്ഷിക്കാനാകും. വേനൽക്കാലത്ത് പറവകൾക്കും മറ്റ് മൃഗങ്ങൾക്കും കുടിവെള്ളം പലേടങ്ങളിലായി കരുതിയാൽ അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ഒരു കൈത്താങ്ങാകും. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് റൊണാൾഡോ ഫാൻസ് അസോസിയേഷന്റെ കേരളമെമ്പാടുമുള്ള ഘടകങ്ങൾ. പറവകൾക്കൊരു നീർക്കുടം പദ്ധതിയൊരുക്കി അവർ കളംനിറയുകയാണ്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം റൊണാൾഡോ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജംഷിർ അത്തോളി നിർവഹിച്ചു. വൻ ജനപങ്കാളിത്തമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വേനൽക്കാലത്തും പദ്ധതി അസോസിയേഷൻ വിജയകരമായി നടപ്പിലാക്കിയിരുന്നു. കേരളത്തിൽ ഈ വർഷം വേനൽമഴയിൽ 90% ത്തിലധികം കുറവുണ്ട്. ചൂട് വർദ്ധിക്കുകയും ജലസ്രോതസ്സുകൾ വറ്റുകയും ചെയ്തതോടെയാണ് പറവകളുടെ ജീവന് ഭീഷണി ഉയർന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…