Saturday, September 26, 2026

ബ്രിട്ടണില്‍ പ്രധാനമന്ത്രിയ്ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ബ്രിട്ടണ്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാവുന്നു. തെരേസാ മേ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയെ തേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചത്. അഞ്ചോളം മുതിര്‍ന്ന അംഗങ്ങളെ പ്രധാനമന്ത്രി പദത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാവുന്നുമുണ്ട്. തെരേസാ മേ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയെ തേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചത്.

മുന്‍ വിദേശകാര്യ മന്ത്രിയായ ബോറിസ് ജോണ്‍സിനാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബ്രെക്സിറ്റ് അനുകൂലിയാണെന്നതാണ് ജോണ്‍സിന് ഏറ്റവും അനുകൂല ഘടകം. നിലവിലെ വിദേശകാര്യ മന്ത്രി ജെര്‍മ്മി ഹണ്ട്, അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റുവര്‍ട്ട്, മുന്‍ തൊഴില്‍ മന്ത്രി എസ്തര്‍ മക് വേ എന്നിവരുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്.

ജൂലൈ അവസാനത്തോടെ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ തെരേസാ മേ വികാരനിര്‍ഭരമായി രാജി പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവയ്്ക്കും.

Related Articles

Latest Articles