പാലക്കാട്: സംസ്ഥാനത്ത് പാർട്ടി നേരിട്ട ദയനീയ പരാജയത്തിനുപിന്നിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാനത്ത് സംഭവിച്ചത് താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചയുണ്ടെങ്കിൽ അത് പരിശോധിച്ച് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തും. മോദിവിരുദ്ധ തരംഗമാണ് നിലവിലെ സാഹചര്യം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീൽ വ്യക്തമാക്കി.

