തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്‍ത ഒരു കലാവസ്തു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ ആശംസ. ‘അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍’ എന്നും അദ്ദേഹം ഒപ്പം കുറിച്ചു.
മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും അദ്ദേഹം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. അതേസമയം കോവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ചിന് ശേഷം ആരെയും അമൃതാനന്ദമയീ മഠത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

