തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വൻ അഴിച്ചുപണി. ഡോ.വി.വേണു ചീഫ് സെക്രട്ടറിയാകുന്നതോടെ അദ്ദേഹം നേരത്തെ വഹിച്ചിരുന്ന ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറിയുടെ ചുമതല ബിശ്വനാഥ് സിന്‍ഹയ്ക്ക് ലഭിക്കും.
കേന്ദ്ര ഡപ്യുട്ടേഷന്‍ കഴിഞ്ഞ് വരുന്ന രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ധനവകുപ്പിന്‍റെ ചുമതലയേല്‍ക്കും. മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ചുമതല അധികമായി നല്‍കി. കെ.ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതലയുണ്ടാകും. എ. കൗശിഗ് പുതിയ ലാന്‍ഡ് റവന്യു കമ്മിഷണറാകും. അദ്ദേഹത്തിന് അധിക ചുമതലയായി ദുരന്തനിവാരണത്തിന്‍റെ ചുമതലയും നൽകും. കെഎസ്ടിപി ഡയറക്ടറായി പ്രേംകൃഷ്ണനെ നിയമിച്ചു. വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല ശര്‍മിള മേരി ജോസഫിനാണ്.

