കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന സൂചന.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടി പരിക്കേൽപ്പിച്ചത്. തലയ്‌ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

