Wednesday, May 1, 2024
spot_img

ദില്ലി വായു ഗുണനിലവാരത്തെ ചൊല്ലി തർക്കം ; ആം ആദ്മി സർക്കാരിനെതിരെ ബിജെപി രംഗത്ത്

ദില്ലി : വായു ഗുണനിലവാരം മോശമായി തുടരുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഇന്നലെ രാവിലെ താപനില കുറയുകയും അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് വായു ഗുണനിലവാരം രൂക്ഷമായ നിലയിലെത്തിയത്.

ഇതേ തുടർന്ന് ദില്ലി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്തയും പാര്‍ട്ടി എംപി പ്രവേഷ് വര്‍മയും എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ചെയര്‍പേഴ്സണെ കണ്ട് എഎപി സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടി കത്ത് സമര്‍പ്പിച്ചു. ‘ദില്ലി സര്‍ക്കാര്‍ എല്ലാ വര്‍ഷവും വലിയ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ മലിനീകരണത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടു’, കത്തില്‍ ആദേശ് ഗുപ്ത പറഞ്ഞു.

Related Articles

Latest Articles