Friday, May 17, 2024
spot_img

തിരക്കിൽപ്പെട്ട് കുഴഞ്ഞ് വീണും, ഹൃദയസ്തംഭനവും മൂലവും മരണം, ദുരന്തത്തിന് കാരണം വിഐപി സന്ദർശനമോ ? ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തത്തിൽ മരണം 151 ആയി, 19 പേർ വിദേശികൾ

സോൾ :ദക്ഷിണകൊറിയയിൽ ഹാലോവീൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ 151 ആയി.
ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. മരിച്ചവരിൽ 19 പേർ വിദേശികളാണ്. നൂറോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ഒരു ലക്ഷത്തിൽ പരം ആളുകളാണ് ഹാലോവിൻ ആഘോഷങ്ങൾക്കായി തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ആഘോഷവേളയിൽ ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയെന്നും ഇതോടെ ആളുകൾ തള്ളിക്കയറിയെന്നും ഇതാണ് ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സംഭവത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു. രാത്രി ഒരുപാട് ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. ഹാലോവീൻ വേഷങ്ങൾ ധരിച്ചെത്തിയവർ തിരക്കിൽപെട്ട് കുഴഞ്ഞുവീഴുകയും ഹൃദയസ്തംഭനമുണ്ടാവുകയും, മറ്റ് പലർക്കും ശ്വാസതടസവും അനുഭവപ്പെടുകയുമായിരുന്നു.

Related Articles

Latest Articles