Sunday, October 4, 2026

തൃശ്ശൂർ വനമേഖലയിലെ ചന്ദനമരക്കൊള്ളക്കെതിരെ ബിജെപി, അഴിമതിക്കാരെ വെള്ളപൂശുന്ന നിലപാടെടുത്താൽ അന്വേഷണ റിപ്പോർട്ടിനെ അംഗീകരിക്കില്ല

തൃശൂർ : മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള നടന്ന സംഭവത്തിൽ ഇന്ന് അന്വേഷണസംഘം സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. അസിസ്റ്റൻറ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ എംഎ അനസാണ് റിപ്പോർട്ട് കൈമാറുക.

ചന്ദനമരംകൊള്ളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് കോൺഗ്രസിന് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിയും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരു സംഘം ബിജെപി നേതാക്കൾ ഇന്നലെ വനമേഖലയിലെ ചന്ദനമരക്കൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നും നൂറിലധികം മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് അന്വേഷണസംഘം സമർപ്പിക്കുന്നതെങ്കിൽ ഇതിനെ ശക്തമായി തന്നെ നേരിടുമെന്നും വേതാക്കൾ വ്യക്തമാക്കി.

Related Articles

Latest Articles