Wednesday, May 15, 2024
spot_img

ബി ജെ പി ,തേരോട്ടം തുടരും;അടുത്തത് ജാർഖണ്ഡും ഡൽഹിയും

ദില്ലി: മഹാരാഷ്ട്രയിലും അധികാരത്തിലെത്തിയ ബി ജെ പി യുടെ അടുത്തലക്ഷ്യം ജാര്‍ഖണ്ഡും ദില്ലിയും. ഈമാസം 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെങ്കില്‍ ഡല്‍ഹിയില്‍ 22 വര്‍ഷമായി അകന്നുപോയ അധികാരം തിരിച്ചുപിടിക്കുകയാണ്‌ ലക്ഷ്യം.

2014-ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കൊപ്പമുണ്ടായിരുന്ന ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യംവിട്ട് ഒറ്റയ്ക്കാണ്‌ മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയും നിതീഷ് കുമാറിന്റെ ജെ ഡി യുവും ഒറ്റയ്ക്കാണ്‌ മത്സരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി.), ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ എം എം) എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.

Related Articles

Latest Articles