കട്ടപ്പന: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാടായ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്, മാതാപിതാക്കൾ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുത്തത്. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.
ജോളിയുടെ തറവാട്ടിലെ നായയെ 17 വർഷം മുൻപ് “ഡോഗ് കിൽ” എന്ന കീടനാശിനി ഉപയോഗിച്ച് കൊന്നിരുന്നു. പരിചയമുള്ളവർ വീട്ടിൽ വരുമ്പോൾ നായ ദേഹത്തുകയറി സ്നേഹപ്രകടനം നടത്തിയിരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്. നായയെ കൊന്നതിൽനിന്ന് ആശയമുൾക്കൊണ്ടാണ് ജോളി കുടുംബാംഗങ്ങളെ കൊല്ലാൻ വിഷം തിരഞ്ഞെടുത്തത്. ഇതേവിഷം കൊടുത്താണ് പൊന്നാമറ്റം വീട്ടിൽ അന്നമ്മയെ ജോളി കൊന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് കേന്ദ്രസർക്കാർ ഈ വിഷം നിരോധിച്ചിരുന്നു.

