Friday, September 25, 2026

”101 ശതമാനം വിജയമുറപ്പ്”;പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ക്യാപ്റ്റൻ‌ അമരീന്ദര്‍ സിങ്

ദില്ലി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ് വ്യക്തമാക്കി.

ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡൽഹിയിലെത്തി കണ്ട ശേഷമാണ് ബിജെപിയുമായും സഖ്യം പഞ്ചാബ് മുൻ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. “സീറ്റ് വീതം വെക്കുന്നതായിം ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പിൽ 101 ശതമാനമായിരിക്കും വിജയം” – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് അമരീന്ദർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. അമരീന്ദറിൻ്റെയും കുടുംബത്തിൻ്റെയും ശക്തി കേന്ദ്രമായ പട്യാലയിൽ നിന്നും നാല് പ്രാവശ്യം അമരീന്ദർ മത്സരിച്ച് വിജയിച്ചിരുന്നു.

Related Articles

Latest Articles