Thursday, September 24, 2026

ഇ ശ്രീധരന്‍ ബിജെപിക്കൊപ്പം എന്നുമുണ്ടാകും; മെട്രോമാനെ വീട്ടിലെത്തി സന്ദർശിച്ച് കെ. സുരേന്ദ്രൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ഇ ശ്രീധരന്‍ പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ വീട്ടിലെത്തി നേരിട്ടുകണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ ഇ ശ്രീധരന്‍ മാറുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്‍റെ സേവനം പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാലാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ശ്രീധരന്‍റെ മാർഗ നിർദ്ദേശം വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പാർട്ടിയിൽ തിരുത്തലുകൾ വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്രീധരനും കൂട്ടിച്ചേർത്തു.

Related Articles

Latest Articles