Friday, May 3, 2024
spot_img

രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടിക ഇങ്ങനെ

 

ദില്ലി: ഇത്തവണത്തെ രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. എട്ട് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. 16 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഭാരതീയ ജനതാപാർട്ടി പുറത്തു വിട്ടത്.

അടുത്തമാസം ജൂൺ പത്തിന് 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കർണാടകയിൽ നിന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മഹാരാഷ്‌ട്രയിൽ നിന്നും മത്സരിക്കും.

ബിജെപി പുറത്തു വിട്ട പട്ടികയിൽ ഉത്തർപ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് വാജ്പേയി, ഉത്തർപ്രദേശിൽ നിന്ന് രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിംഗ്,സംഗീത യാദവ്,രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മദ്ധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ്,മഹാരാഷ്‌ട്രയിൽ നിന്ന് അനിൽ ബോണ്ട എന്നിവരാണ് ഉള്ളത്.

അതേസമയം ബീഹാറിൽ 5, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 4 വീതവും മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് 3 വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഉത്തരാഖണ്ഡിൽ നിന്ന് 1 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles