കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ആണ് യോഗം. രാവിലെ പത്തരയ്ക്കാണ് യോഗം നടക്കുന്നത്. വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ ചര്‍ച്ചയാകും. ഉപതിരഞ്ഞെടുപ്പ് പ്രാഥമിക ചര്‍ച്ച എന്നിവ കോര്‍ കമ്മിറ്റിയില്‍ ഉണ്ടാകുമെന്നാണ് സൂചന.

