Monday, May 20, 2024
spot_img

ബിജെപി സ്ഥാപകദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെ 10 ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും

ബിജെപിയുടെ 43-ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം രാജ്യത്തെ പത്ത് ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തിലുടനീളമുള്ള ബിജെപി കാര്യാലയങ്ങളിലും പ്രത്യേക സ്‌ക്രീനിൽ പ്രദർശിപ്പിക്കും . ബിജെപി പാർട്ടി ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

ഏപ്രിൽ ആറിനാണ് ഭാരതീയ ജനത പാർട്ടി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. ദില്ലിയിലെ പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ രാവിലെ പതാക ഉയർത്തും.തുടർന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അതെ സമയം ഭരണഘടന ശില്പി ഡോ.ബാബാ സാഹേബ് അബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രിൽ 4 മുതൽ ഏപ്രിൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാമൂഹിക സൗഹാർദ പരിപാടികൾ പാർട്ടിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

Related Articles

Latest Articles