Sunday, May 26, 2024
spot_img

വിഷുക്കാലം വറുതിയിലാകില്ല ; ഇത്തവണ രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുക ഒരുമിച്ച് കൈകളിലെത്തും

തിരുവനന്തപുരം : വിഷുക്കാലം പരിഗണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി 1,871 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വരുന്ന പത്താം തീയതി മുതൽ തുക ജനങ്ങളുടെ കൈകളിലെത്തി തുടങ്ങും .

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും വർഷാന്ത്യ ചെലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രമായി അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി ഡോ .കെ എൻ ബാലഗോപാൽ വ്യക്തമാക്കി. മികച്ച ധന മാനേജ്മെന്റിലൂടെ തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles