തെരഞ്ഞെടുപ്പിന് മുമ്പ് ആരോപണ കൃഷി; തെരഞ്ഞെടുപ്പ് കാലത്ത് ധ്രുവീകരണ കൃഷി..
അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ലെങ്കിലും പലയിടത്തും മുൻ വര്‍ഷങ്ങളിലേക്കാൾ വോട്ട് വിഹിതം കൂട്ടാനായി.ഇതിൽ എടുത്ത് പറയേണ്ടത് കോന്നി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഡി അശോകകുമാറിന് ലഭിച്ചത് കേവലം 16,713 വോട്ടുകളാണ്. ഈ വോട്ട് വിഹിതം 39,786 ആയി ഉയർത്തിയാണ് ഇപ്പോൾ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായത്.

