Saturday, May 18, 2024
spot_img

പ്രധാനമന്ത്രിയാകുന്നത് ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിചാരം; വിവേകമുള്ള ഇന്ത്യ നിരവധി തവണ അത് നിരസിച്ചു, രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ

രാഹുയോൾ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷിക വേളയിൽ സ്വജനപക്ഷപാതം തുടച്ചുനീക്കണമെന്ന് മാളവ്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാകുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും വിവേകമുള്ള ഇന്ത്യ ഇതിനകം നിരവധി തവണ അത് നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ ദിവസം പാർലമെന്റിൽ സംസാരിച്ച കോൺഗ്രസ്, മറ്റ് ഇന്ത്യൻ സഖ്യ എംപിമാരായ ഗൗരവ് ഗൊഗോയ്, സുപ്രിയ സുലെ, ഡിംപിൾ യാദവ് എന്നിവരെയും മാളവ്യ വിമർശിച്ചു. ശക്തരായ രാഷ്ട്രീയ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ് ഇവരെല്ലാം, അവരുടെ ഒരേയൊരു താൽപ്പര്യം അവരുടെ പദവി സംരക്ഷിക്കുന്നതാണെന്നും മാളവ്യ പരിഹസിച്ചു.

അതേസമയം പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടെ രാഹുൽഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി വനിതാ എംപിമാർ. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകും
അതേസമയം കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ അതേ നാണയത്തിൽ സ്മൃതി ഇറാനി മറുപടി പറഞ്ഞു . പ്രതിപക്ഷം അഴിമതിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ‘ഇന്ത്യ’യെ അല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുറന്നടിച്ചു .

Related Articles

Latest Articles