Sunday, May 19, 2024
spot_img

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം

ദില്ലി: കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വൈകിട്ട് ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങിയപ്പോള്‍ നാല് സര്‍വേകള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു.മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തുന്നു.

14 മുതല്‍ 16 സീറ്റുകളാണ് യുഡിഎഫിന് ഇതുവരെ വന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. മൂന്ന് മുതല്‍ അ‍ഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും.മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

കേരളത്തില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി ജയിക്കുമെന്നാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് സീറ്റില്‍ വരെ ബിജെപി ജയിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നു.

15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്‍റെ പ്രവചനം.

ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.

Related Articles

Latest Articles