തൃശ്ശൂര്‍: ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഇ രഘുനന്ദനൻ (74) അന്തരിച്ചു.കുന്നംകുളം മലങ്കര ആശുപത്രിയിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം ഇന്ന് ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്കോളജിനു നല്‍കും. അതേസമയം നാട്ടുകാരുടെ ക്ഷേമത്തിനായി ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള രഘുനന്ദനൻ മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നും മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകണമെന്നും ഇ രഘുനന്ദൻ ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകും.കണ്ണുകള്‍ ഇന്നലെത്തന്നെ ദാനം ചെയ്തിരുന്നു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം, ഹീമോഫീലിയ ഫെഡറേഷന് ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയര്മാന്, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു . ഹീമോഫീലിയ ഫെഡറേഷന് സ്വന്തമായി കുന്നംകുളത്ത് ആസ്ഥാനം നിര്‍മിച്ചത് രഘുനന്ദനന്റെ പ്രയത്നം കൊണ്ടാണ്. സംസ്ഥാനത്തെമ്പാടും നിരവധി ഹീമോഫീലിയ രോഗികള്‍ക്കായി ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്നു അദ്ദേഹം.ഹിളാമോര്ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമായ അഡ്വ. രമ രഘുനന്ദന് ആണ് ഭാര്യ. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന് അഡ്വ. ശ്യാംജിത് ഭാസ്ക്കരന്‍.

