Wednesday, May 8, 2024
spot_img

‘ഒരിക്കൽ ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കി, ഇപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാൻ’; കാലം കരുതിവച്ച കാവ്യനീതിയാണെന്ന് സന്ദീപ് വാര്യർ

 

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്.ഇപ്പോഴിതാ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചത് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു . ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചിരിക്കുന്നു . കാലം കരുതിവച്ച കാവ്യനീതി എന്നാൽ ഇതൊക്കെയാണ്‌

Related Articles

Latest Articles