Friday, May 17, 2024
spot_img

സോനാലി ഫോഗട്ട് വധം; ഗൂഢാലോചന ശ്രമം സമ്മതിച്ച് മുഖ്യപ്രതി

 

പനാജി:ബിജെപി നേതാവ് സോനാലി ഫോഗട്ടിന്റെ കൊലപാതക കേസ് വഴിത്തിരിവിലേക്ക്.സോനാലിയുടെ സുഹൃത്തും കേസിലെ മുഖ്യപ്രതിയുമായ സുധീർ സാങ്‌വാൻ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നത് സമ്മതിച്ചതായി ഗോവ പോലീസ് വ്യക്തമാക്കി. ഇയാൾ ഗുരുഗ്രാമിൽ നിന്നും ഫോട്ടോഷൂട്ടെന്ന വ്യാജേനെയാണ് ഗോവയിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു.

കേസിൽ സുഹൃത്ത് സുധീർ സാങ്‌വാൻ , സഹായി സുഖ്വീന്ദർ സിംഗ്, റെസ്റ്റോറന്റ് ഉടമ എഡ്വിൻ, മയക്കുമരുന്ന് കടത്തുകാരായ ദത്തപ്രസാദ് ഗാവോങ്കർ, രാംദാസ് മന്ദ്രേക്കർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഫോഗട്ടിന് മെത്താംഫെറ്റാമൈൻ നൽകിയെന്ന് വ്യക്തമാണ്. റെസ്റ്റോറന്റിന്റെ ശുചിമുറിയിൽ നിന്ന് മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.

സാംഗ്വാനും സിങ്ങുനുമെതിരെ ഗോവ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.ഓഗസ്റ്റ് 23-നാണ് ഫോഗട്ട് മരണപ്പെട്ടത്. തലേ രാത്രിയിൽ ഫോഗട്ടും സുഹൃത്തുക്കളും റെസ്റ്റോറന്റിൽ നിന്ന് പിരിഞ്ഞിരുന്നു. സാങ്‌വാനാണ് മയക്കുമരുന്ന് ചേർത്ത പാനീയം നൽകിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related Articles

Latest Articles