Friday, November 13, 2026

ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്ന് തുടക്കം കുറിക്കുംകാമ്പയിന്‍ ഉദ്ഘാടനം:പ്രധാനമന്ത്രി നരേന്ദ്രമോദി !

ദില്ലി : ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ കക്ഷിയായ ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം പുതുക്കിയാകും കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നത് . വൈകിട്ട് 5 ന് ബിജെപി ദേശീയ ആസ്ഥാനത്താണ് ഉദ്ഘാടന സമ്മേളനം.പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സെപ്റ്റംബർ 2 മുതല്‍ 25 വരെയും രണ്ടാംഘട്ടം ഒക്‌ടോബർ ഒന്ന് മുതല്‍ 15 വരെയുമാണ്. ഒക്‌ടോബർ 16 മുതല്‍ 31 വരെയാകും സജീവ അംഗത്വ കാമ്പയിന്‍ നടക്കുക . നവംബര്‍ ഒന്നു മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തും നമോ ആപ്പ് വഴിയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടി വെബ്‌സൈറ്റിലൂടെയും അംഗങ്ങളാകാം.

2047ല്‍ ഭാരതത്തെ സമ്പൂര്‍ണ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനൊപ്പം ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ആശയവുമായി ജനങ്ങളെ ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അംഗത്വ കാമ്പയിന്റെ പ്രധാനലക്ഷ്യം.ദേശീയതലം മുതല്‍ ബൂത്തുതലം വരെ ശില്പശാലകള്‍ നടത്തി. ദേശീയ-സംസ്ഥാനതലങ്ങളില്‍ അവലോകനയോഗങ്ങളും ചേരും. 2014-15ല്‍ നടന്ന മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ 11 കോടി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായതും ഈ കാലഘട്ടത്തിലാണ്. 2014ലാണ് ബിജെപി ഓണ്‍ലൈന്‍ അംഗത്വ കാമ്പയിന്‍ ആരംഭിച്ചത്. 2019ല്‍ ഏഴ് കോടി പേരാണ് പുതിയ അംഗങ്ങളായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Related Articles

Latest Articles