Saturday, November 21, 2026

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം? മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് ബിജെപി

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി (BJP) ബിജെപി. ചരണ്‍ജിത് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിരുന്നു ബിജെപിയുടെ ചോദ്യം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും ബിജെപി ചോദിച്ചു.

കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏക യോഗ്യത,’ ബിജെപി നേതാവ് പരിഹസിച്ചു.

Related Articles

Latest Articles