Thursday, May 16, 2024
spot_img

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയില്‍; 13 പേര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ്

ബംഗലുരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അവരുടെ സീറ്റുകള്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന മഹേഷ് കുമാത്തല്ലി (അതാനി), ശ്രീമന്ത ഗൗഡ പാട്ടീല്‍ (കാഗ് വാഡ്), രമേഷ് ജാര്‍ക്കിഹോളി (ഗോകക്), ശിവരാം ഹെബര്‍ (യെല്ലാപൂര്‍), ബിസി പാട്ടീല്‍ (ഹിരേകെരുര്‍), ആനന്ദ് സിംഗ് (വിജയനഗര), കെ സുധാകര്‍(ചിക്കബല്ലാപുര), ബൈരാതി ബാസവരാജ്(കെആര്‍ പുരം), എസ്ടി സോമശേഖര്‍(യശ്വന്ത്പുര്‍), എംടിബി നാഗരാജ്(ഹോസ്‌കോട്ട്) ജെഡിഎസ് എംഎല്‍എമാരായിരുന്ന കെ ഗോപാലയ്യ(മഹാലക്ഷ്മി ലേ-ഔട്ട്), എഎച്ച് വിശ്വനാഥ്(ഹുന്‍സുര്‍), കെസി നാരായണ ഗൗഡ(കൃഷ്ണരാജ്പേട്ട്) എന്നിവര്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്.

പാര്‍ട്ടിക്ക് നിയമസഭയില്‍ ഭൂരിപക്ഷം കിട്ടാന്‍ ഉപതിരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം പിരിഞ്ഞ ജെഡിഎസ് പത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെയായിരുന്നു അന്നത്തെ സ്പീക്കറായ കെആര്‍ രമേശ്കുമാര്‍ അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ ബിജെപിയിലെടുത്തിട്ടില്ല.സ്പീക്കറുടെ നടപടി ശരിവച്ച സുപ്രിം കോടതി ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി. 2023 വരെ മത്സരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്.

Related Articles

Latest Articles