Wednesday, September 23, 2026

പ്രധാനമന്തിക്കെതിരെ വധഭീഷണി, ഭരണമുന്നണിയിലെ പാർട്ടിക്കെതിരെ ഇന്റലിജിൻസ് റിപ്പോർട്ടിൽ പരാമർശമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള സന്ദർശനം നാളെ നടക്കാനിരിക്കെയാണ്‌ നരേന്ദ്രമോദിയെ ചാവേറാക്രമണത്തിലൂടെ വധിക്കുമെന്ന് അറിയിച്ച് കൊണ്ട് ഊമക്കത്ത് ലഭിക്കുന്നത്.കത്തിൽ പ്രതികരണവുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാഭീഷണി പുറത്ത് വിട്ടത് പൊലീസിന്റെ ബുദ്ധിയാണോ അതോ മാറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി കത്ത് ലഭിച്ചത്. അപ്പോൾ തന്നെ ഡിജിപിക്ക് പരാതിയും നൽകി.

ഫോൺ നമ്പർ സഹിതമായിരുന്നു പരാതി. ഫോൺ നമ്പർ കേന്ദ്രികരിച്ച് പരിശോധന നടത്തിയോ എന്ന് പൊലീസ് വ്യക്തമാക്കാണമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രിക്കായി എസ്.പി.ജി മികച്ച സുരക്ഷ സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രിക്ക് വധഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയെക്കുറിച്ച് പരാമർശമുണ്ടെന്നും അവരെ പുറത്താക്കാൻ എൽഡിഎഫ് തെയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles