തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയില്‍വേ ഇന്ന് പ്രഖ്യാപിച്ചേക്കും.സമയവും നിരക്കും അറിയാനായി കാത്തിരിപ്പിലാണ് മലയാളികൾ. സമയക്രമത്തിന്‍റെ രൂപരേഖ റെയിൽവേ ബോർഡിന്‍റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാർഥ സമയക്രമം നിലവിൽ വരിക. പുലർച്ചെ 5 മണിയോടെയായിരുന്നു വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിച്ചേക്കും. ഈ മാസം തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ, പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്

