Kerala

വീണ്ടും വ്യത്യസ്തതയൊരുക്കി ബിജെപി; കേരളത്തിൽ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് താമര തണലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിൽ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ആശ്വാസമായി ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ‘താമര തണൽ’ എന്ന സേവാപ്രവർത്തനം ബിജെപി ആരംഭിച്ചു കഴിഞ്ഞു. പാർട്ടി പ്രവർത്തനത്തിനിടെ അപകടം പറ്റിയവർക്കും ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്കും നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുന്ന പദ്ധതിയാണ് താമര തണൽ.

മാരാർജി ട്രെസ്റ്റിന്റെ നേതൃത്വത്തിലാണ് അർഹതപ്പെട്ട ജനങ്ങൾക്കായി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. കെ.സുരേന്ദ്രൻ നേരിട്ടാണ് സഹായധനം കൈമാറുന്നത്. കോവളം കൊട്ടാരം സമര സമയത്ത് പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിൽ ചലന ശേഷി നഷ്ട്ടപെട്ടു ചികിത്സയിൽ കഴിയുന്ന മുൻ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ സ്വദേശി രാദേഷ് കുമാറിന് (കുട്ടൻ) കെ.സുരേന്ദൻ ചികിത്സക്കായുള്ള ധനസഹായം കൈമാറി.

BJP state president offers thamara thanal to party workers who are suffering in Kerala

കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലത്ത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കൊടികെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് മരണപ്പെട്ട ബിജെപി പ്രവർത്തകൻ സുജിത്തിന്റെ കുടുംബത്തിനുള്ള ധനസഹായവും സംസ്ഥാന അദ്ധ്യക്ഷൻ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ മലബാറിൽ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർക്ക് സംസ്ഥാന അദ്ധ്യക്ഷന്റെ താമര തണലെത്തും.

മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായാണ് ബിജെപി ചിന്തിക്കുന്നത്. അതിനാൽ തന്നെ അർഹതപ്പെട്ടവരാണെങ്കിൽ പാർട്ടി പ്രവർത്തകരല്ലെങ്കിലും സഹായ ഹസ്തം താമര തണലിൽ നിന്നും ലഭിക്കും. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കുവാനുള്ള ചികത്സയിൽ കഴിയുന്ന വിദ്യാർഥിനിയായ കൊല്ലം ജില്ലയിലെ മതിലിൽ പ്രീതി നിവാസിൽ സ്റ്റെഫിക്ക് മാരാർജി ട്രസ്റ്റ് നൽകുന്ന ധനസഹായം നൽകി. കെ.സുരേന്ദ്രൻ സ്റ്റെഫിയുടെ അമ്മ വിനീതയ്ക്ക് നേരിട്ട് ചികിത്സയ്ക്കായുള്ള പണം നൽകി. കൂടാതെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് സ്റ്റെഫിക്ക് തുടർന്നും എല്ലാ സഹായങ്ങളും ബിജെപി ഉറപ്പു വരുത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

11 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

11 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

12 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

12 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

13 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

14 hours ago