Wednesday, September 23, 2026

ഹരിയാനയിൽ പട്ടികജാതി വോട്ടർമാരിലേക്ക് അടുക്കാന്‍ ഔട്ട് റീച്ച് പരിപാടിയുമായി ബി ജെ പി

ചണ്ഡീഗഡ്: ഹരിയാനയിൽ പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ബിജെപി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നു. പട്ടികജാതി സമൂഹത്തിൽ നിന്നുളള വോട്ടർമാരുളള 1000 ത്തോളും ഗ്രൂപ്പുകൾ രൂപികരിച്ച് അവരുമായി സംവദിക്കാന്‍ പാർട്ടി തീരുമാനിച്ചു. ബിജെപിയുടെ നിലപാടുകളെ കുറിച്ച് ബോധവന്മാരാക്കാനും ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് പറഞ്ഞു.

സംവരണം അവസാനിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നതായുളള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് റാവു ഇന്ദര്‍ജിത് സിംഗ് പറഞ്ഞു. ഇതിനെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പട്ടികജാതി കാർക്കിടയിലേക്ക് പാർട്ടി എത്തുന്നത്.സംവരണത്തിനെതിരെയാണ് ബിജെപി എന്ന എസ് സി സമുദായങ്ങൾക്കിടയിലുളള ഭയം ഇല്ലാതാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് ആർ.എസ്.എസ് നേതാക്കളും ആവർത്തിച്ചു.

പട്ടികജാതി സമൂഹത്തിന്‍റെ ജനസംഖ്യ ഹരിയാനയിൽ 20 ശതമാനമാണ്. പല മണ്ഡലങ്ങളിലും ഇവരുടെ സാന്നിധ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഗുഡ് ഗാവ് ലോക്‌സഭ സീറ്റിന് കീഴിലുളള ബാവൽ, പാറ്റൗഡി നിയോജകമണ്ഡലങ്ങളിൽ ഗണ്യമായ പട്ടികജാതി വിഭാഗക്കാരുണ്ട്. ഈ പരിപാടിയിലൂടെ പാർട്ടിയുടെ വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്ന് സിംഗ് പറഞ്ഞു.

Related Articles

Latest Articles