Monday, June 3, 2024
spot_img

കശ്മീരിലെ നേട്ടത്തെ കുറിച്ച് ജനങ്ങളോട് സംവദിക്കാന്‍ ബി.ജെ.പി

ദില്ലി : ഭരണഘടനയിലെ 370-ാം അനുച്ഛേദം പ്രകരം ജമ്മുകശ്മീരിന് അമിതാവകാശങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിയ്ക്കാന്‍ ബി.ജെ.പി ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തും. രാജ്യത്തെമ്പാടും സംഘടിപ്പിയ്ക്കുന്ന ഇത്തരം സമ്പര്‍ക്കസദസ്സുകള്‍ ജമ്മു കാശ്മീരിലും പ്രത്യേകമായി സംഘടിപ്പിക്കും.

ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ ധര്‍മ്മേന്ദ്രപ്രധാന്‍, ഗജേന്ദ്രസിംഗ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ രാജ്യത്ത് 370 കേന്ദ്രങ്ങളില്‍ വന്‍ യോഗങ്ങള്‍ സംഘടിപ്പിക്കും.

ജമ്മു കാശ്മീരിലെ ശ്രീനഗര്‍, ബരാമുള്ള, അനന്തനാഗ്, ഷൊപോര്‍ എന്നീ എന്നീ നഗരങ്ങളില്‍ വന്‍ യോഗങ്ങള്‍ സംഘടിപ്പിയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്‍റെ ആദ്യഘട്ടമായി പാര്‍ട്ടി പ്രാദേശിക കാര്യകര്‍ത്താക്കള്‍ ജനസമ്പര്‍ക്കം ചെയ്യും. രണ്ടാം ഘട്ടമായാണ് വന്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി അറിയിച്ചു.

Related Articles

Latest Articles