ചാർ ധാം തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിൽ എത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഥാർ എസ്‌യുവി രുദ്രപ്രയാഗിലെ കേദാർനാഥ് ബേസ് ക്യാമ്പിന് സമീപം എത്തിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് വാഹനം പുറത്തിറക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
പ്രായമായവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ക്ഷേത്രത്തിലെത്താൻ വാഹനം സഹായിക്കും. ബേസ് ക്യാമ്പിലെത്തിയ വാഹനത്തെ പൂജകളോടു കൂടിയാണ് പൂജാരിമാരും ഭക്തരും ചേര്‍ന്ന് സ്വീകരിച്ചത്. കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി, എന്നീ നാല് തീർത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയാണ് ചാർ ധാം യാത്ര കഴിഞ്ഞ മാസം 10 നാണ് ഇത്തവണത്തെ യാത്ര ആരംഭിച്ചത്. യാത്രക്കിടെ ബുദ്ധിമുട്ടുകൾ നേരിടുന്ന തീർഥാടകരെ സഹായിക്കാനായിട്ടാണ് രണ്ട് ഥാര്‍ എസ്‌യുവികൾ കേദാര്‍നാഥിലെത്തിക്കാന്‍ അധികൃതർ തീരുമാനിച്ചത്.

