Thursday, January 1, 2026

ഗെലോട്ട് സര്‍ക്കാരിനെ ജനം പിഴുതെറിയും; രാജസ്ഥാനിൽ താമരവിരിയും: അമിത് ഷാ

ജയ്പൂർ: 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്ന് അമിത് ഷാ. ജനങ്ങള്‍ക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെപി സർക്കാർ രൂപീകരിക്കുമെന്നതിനുള്ള തെളിവാണ് ഇന്നിവിടെ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെന്നും രാജസ്ഥാനിൽ താമരവിരിയുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്. എന്നാൽ ദാരിദ്ര്യ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾ 2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് ആരംഭിക്കുന്ന ആരംഭിക്കുന്നത്’- അമിത് ഷാകൂട്ടിച്ചേർത്തു.

Related Articles

Latest Articles