Friday, May 10, 2024
spot_img

‘നരേന്ദ്ര മോദിയുടെ സ്വപ്നം നിറവേറ്റുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ’; കേന്ദ്രസർക്കാരിനെ പ്രശംസിച്ച് അമിത് ഷാ

ദില്ലി: കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധ സംസ്ഥാനങ്ങളെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടു പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂർ സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. നാലര വർഷത്തിന് ശേഷമാണ് അമിത് ഷാ മണിപ്പൂർ സന്ദർശിക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ശ്രദ്ധ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും മണിപ്പൂരിന്റെയും വികസനത്തിന് അദ്ദേഹം മുൻഗണന നൽകുന്നു. സംസ്ഥാനത്തെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടുപോകാൻ ബിജെപി ആഗ്രഹിക്കുന്നു. കോൺഗ്രസ് സർക്കാരിന്റെ ഇരുണ്ട നാളുകളിൽ മണിപ്പൂർ തീവ്രവാദവും അഴിമതിയും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കൊണ്ട് തകർന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ സംസ്ഥാനം സ്ഥിരത കൈവരിച്ചു.” ആഭ്യന്തരമന്ത്രി പറഞ്ഞു

അതേസമയം സംസ്ഥാനത്തെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടും മെഡൽ ജേതാക്കളായ അത്‌ലറ്റുകളെ സൃഷ്ടിക്കുന്നതിൽ മണിപ്പൂരിന് വലുതും സമ്പന്നവുമായ ചരിത്രമുണ്ടെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കായിക താരങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയും കടമയാണെന്നും “ഒരു കായിക സർവ്വകലാശാലയ്ക്ക് നരേന്ദ്ര മോദി സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മണിപ്പൂരിലെ 16 ജില്ലകളിലും പ്രാദേശിക പ്രതിഭകളെ വളർത്താനും അവർ അർഹിക്കുന്ന തലത്തിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ഉറപ്പാക്കുമെന്നും ഇന്നർ ലൈൻ പെർമിറ്റ് എന്ന ആവശ്യവും നരേന്ദ്ര മോദി സർക്കാർ നിറവേറ്റിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles