ദില്ലി : ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടാകുമെന്നാണ് വിനാരം. സഖ്യകക്ഷികളായ എന്‍സിപി, ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം , ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദ, മുൻ തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരുടെ പേരാണ് ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. . ഈയാഴ്ച അവസാനത്തോടെ സംസ്ഥാനങ്ങളിലെ പുനഃസംഘടനാ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ദേശീയ അധ്യക്ഷന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അവശേഷിക്കുന്ന 4-5 സംസ്ഥാനങ്ങളിലെ പുതിയ അദ്ധ്യക്ഷന്മാരുടെ പേരുകൂടി പാര്‍ട്ടി പ്രഖ്യാപിക്കും.

