ആലപ്പുഴ: കറുപ്പിനോട് വെറുപ്പുള്ള മുഖ്യന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം.ചേര്‍ത്തല പള്ളിപ്പാട് ഫുഡ്പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ്, ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.ഇതിനു ശേഷം ആലപ്പുഴ ടൗണില്‍ കൊമ്മാട് ജംഗ്ഷനില്‍ വെച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു. ഒരുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴയില്‍ വിവിധ പൊതുപാരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി എത്തിയത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാലു നേതാക്കളെ സൗത്ത് പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

