Saturday, May 18, 2024
spot_img

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് മരിച്ചത് 21 പേർ, 110 പേർക്ക് രോഗം ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേരിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചപ്പോഴാണ് 21 പേർ മരിച്ചത്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികൾ മരിച്ചു.

ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവർക്കാണ് കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് നിർദേശം നൽകിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles