Saturday, May 4, 2024
spot_img

വീണ്ടും വാഹനാപകടം: കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തൃക്കളത്തൂരിൽ
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു കോലഞ്ചേരി തൃക്കളത്തൂരിൽ വച്ച് അപകടം നടന്നത്. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു , അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമിതവേഗതയാണോ അപകടകാരണമെന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles