Wednesday, May 15, 2024
spot_img

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന ബിഎംഎസ്; പാര്‍ലമെന്റില്‍ കണക്കുകൾ വ്യക്തമാക്കി കേന്ദ്രസർക്കാർ; ഇടത് സംഘടനകള്‍ വളരെ പിന്നില്‍

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന ബിഎംഎസ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. രാകേഷ് സിന്‍ഹയുടെ ചോദ്യത്തിനാണ് രാജ്യസഭയില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി മറുപടി നല്‍കിയത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘാണ്. 62,15,797 സജീവ അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഐഎന്‍ടിയുസിയാണ് രണ്ടാം സ്ഥാനത്തുള്ളത്.അവർക്കുള്ളത് 39 ലക്ഷത്തോളം അംഗങ്ങളാണ്. സിപിഐയുടെ എഐടിയുസി മുന്നാം സ്ഥാനത്തും ഹിന്ദ് മസ്ദൂര്‍ സഭ നാലാം സ്ഥാനത്തുമാണ് ഉള്ളത്. സിപിഎമ്മിന്റെ പോഷക സംഘടന സിഐടിയു അഞ്ചാം സ്ഥാനത്താണ്. ഇരുപത്തിയാറ് ലക്ഷത്തോളം അംഗങ്ങള്‍ മാത്രമാണ് സിഐടിയുവിനുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles