Monday, April 29, 2024
spot_img

കൊറോണ വൈറസിന്​ ജനിതകമാറ്റമോ? ആശങ്കയുണർത്തി കേരളത്തിലെ കോവിഡ് കണക്കുകൾ; മുന്നറിയിപ്പുമായി കേന്ദ്രസംഘം

ദില്ലി: കൊറോണ വൈറസിന് കേരളത്തിൽ ​ വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന്​ നേരിയ സംശയം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്​. കേരളത്തില്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിന്​ വീണ്ടും മാറ്റമുണ്ടായെന്ന ആശങ്കയും ആരോഗ്യമന്ത്രാലയം വക്താക്കൾ പങ്കുവെക്കുന്നുണ്ട്​. ഇതുസംബന്ധിച്ച വിശദമായ പഠനത്തിന്​ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ്​ പുറത്ത്റി വരുന്ന പ്പോര്‍ട്ട്​.

നേരത്തെ കേരളത്തിലെ കോവിഡ്​ വ്യാപനം പഠിക്കാന്‍ കേന്ദ്രത്തിൽ നിന്നും ആറംഗ സംഘം​ എത്തിയിരുന്നു. ആഗസ്റ്റ്​ ഒന്നു മുതല്‍ 20 വരെയുള്ള കാലയളവില്‍ കേരളത്തില്‍ നാല്​ ലക്ഷത്തോളം പേര്‍ക്ക്​ കോവിഡ്​ ബാധിക്കാമെന്ന്​ കേന്ദ്രസംഘം മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ​മാത്രമല്ല ഓണത്തോട്​ അനുബന്ധിച്ച്‌​ ഇളവുകള്‍ നല്‍കുമ്പോൾ ജാഗ്രത പുലര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാനത്ത്​ പത്തനംതിട്ട ജില്ലയില്‍ വാക്​സിന്‍ സ്വീകരിച്ചവരില്‍ കോവിഡ്​ പടരുന്നത്​ പുതിയ വകഭേദത്തെ സംബന്ധിച്ച സൂചനയായാണ്​ ആരോഗ്യവിദഗ്​ധര്‍ വിലയിരുത്തുന്നത്​. കൂടാതെ സംസ്ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ രോഗികളില്‍ 80 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ്​ സ്ഥിരീകരിച്ചിരിക്കുന്നതെന്നും സംശയമുണ്ട്​​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles