Thursday, January 1, 2026

ഒഡീഷയിലെ മൽക്കൻഗിരിയിൽ 12 പേരുമായി പോയ ബോട്ട് മറിഞ്ഞു ; ഒരാളെ കാണാതായി

 

ഒഡീഷ : വെള്ളിയാഴ്ച്ച ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ പാഡിയ ബ്ലോക്കിലെ കുടുമ്പലി നദിയിൽ 12 യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരു പാലം പണിയുന്നതിനായി ബോട്ട് 12 ജീവനക്കാരെ കടത്തുകയായിരുന്നു, നദി മുറിച്ചുകടക്കുകയായിരുന്ന മോട്ടോർ ബോട്ടിൽ 3 ബൈക്കുകളും കയറ്റി

ബോട്ട് ബാലൻസ് തെറ്റി നദിയുടെ നടുവിലേക്ക് മറിഞ്ഞാണ് സംഭവം. ഇതിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

ബോട്ടിലുണ്ടായിരുന്ന 12 പേരിൽ ആറുപേർ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ള ആറ് പേരിൽ അഞ്ച് പേരെ അഗ്നിശമന സേനാംഗങ്ങൾ ഫയർഫോഴ്‌സ് നടത്തിയ ഓപ്പറേഷനിൽ രക്ഷപ്പെടുത്തി.

Related Articles

Latest Articles