Sunday, June 16, 2024
spot_img

നോയിഡയിൽ കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കവറിൽ കെട്ടിത്തൂക്കിയ നിലയിൽ; അയൽവാസി ഒളിവിൽ

നോയിഡ : കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍- മഞ്ജു ദമ്പതികളുടെ മകള്‍ മാന്‍സിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളെ സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

നോയിഡയിലെ ദേവ്‌ലയില്‍ മാതാപിതാക്കളും ഏഴുമാസം പ്രായമായ അനുജനുമടങ്ങിയ കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കായി പോയിരുന്ന സമയത്താണ് കുട്ടിയെ കാണാതെയാകുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ കുട്ടിയെ തിരയാന്‍ രാഘവേന്ദ്രയും ഒപ്പം കൂടിയിരുന്നു.

രാഘവേന്ദ്രയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. രാഘവേന്ദ്ര ഒളിവിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി ലൈംഗിക പീഡനത്തിനിരയായിയെന്ന് സംശയിച്ചെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ അത് വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles