കൽപറ്റ : വയനാട് ചുള്ളിയോട് തൊവരിമലയില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയ കടുവ കൂട്ടിലായി. തൊവരിമല എസ്‌റ്റേറ്റിനുള്ളില്‍ കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രിയോടെ കടുവ കുടുങ്ങിയത്.
കൂട്ടിലായ പെൺ കടുവയ്ക്ക് ഒന്നരവയസോളം പ്രായമുണ്ട്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. അതേസമയം കൂട്ടിലായ കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്ററിനറി സര്‍ജനെത്തി കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷം ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.

