Sunday, May 5, 2024
spot_img

ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: അഴീക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയ രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച വള്ളത്തിൽ നിന്ന് വീണ് കാണാതായ രാഹുലിനായി ഒരാഴ്ചയായി തിരച്ചിൽ നടത്തുകയായിരുന്നു.

അഴീക്കൽ ഹാർബറിൽനിന്ന് 13 നോട്ടിക്കൽ അകലെ വല കോരി നിൽക്കെയാണ് അപകടത്തിൽപ്പെട്ടത്. ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മൽസ്യതൊഴിലാളിയാണ് രാഹുൽ. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിൻറെ ഏക അത്താണിയായിരുന്നു രാഹുൽ.

Related Articles

Latest Articles